കൈത്തറിക്ക് ബ്രാന്റുണ്ടാക്കണം: മന്ത്രി
തിരുവനന്തപുരം: കൈത്തറി രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൈത്തറി ഉത്പന്നങ്ങള്‍ക്ക് വിപുലമായ വിപണി കണ്ടെത്തുകയാണ് മാര്‍ഗമെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നെയ്ത്തുകാര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിപണയില്‍ സ്ഥാനം നേടുന്നതിന് ഒരു ബ്രാന്റ് സ്ഥാപിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്ഥാനം നേടുന്നതിനുള്ള ശ്രമം തുടരുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 12 സൊസൈറ്റികള്‍ ഇപ്പോള്‍ കയറ്റുമതി നടത്തുന്നുണ്ട്. പല സൊസൈറ്റികളും കയറ്റുമതിക്കായി ഉത്പന്നങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നുണ്ട്.
തുണിമേഖലയുടെ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം ഈയിടെ 10.35 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ചില വ്യാജ സൊസൈറ്റികള്‍ക്ക് കിഴിവ് നല്‍കുന്നത് നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications