കെഎസ്ഐഡിസി പലിശ നിരക്ക് കുറച്ചു
തിരുവനന്തപുരം: കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ക്കുള്ള പലിശയില്‍ ഇളവ് വരുത്തി.
ആഗോള നിക്ഷേപക സമ്മേളനത്തിന് ശേഷം നടക്കുന്ന നിക്ഷേപ പ്രോത്സാഹന നടപടികളുടെ ഭാഗമായാണിത്.
പുതിയ പലിശ നിരക്ക് 11 ശതമാനം മുതല്‍ 12 ശതമാനം വരെയാണ്. അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് 11 ശതമനം പ്രത്യേക പലിശ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഉപകരണ വായ്പയ്ക്കും ഇളവ് ബാധകമാണ്.












Click it and Unblock the Notifications