കുവൈത്ത് വിമാനം മുംബൈ വരെയാക്കി
ദുബായ്: കുവൈത്തില്‍ നിന്നും കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളുടെയും സര്‍വീസ് മുംബൈ വരെ മാത്രമാക്കാന്‍ തീരുമാനിച്ചു.
മുംബൈയില്‍ നിന്നും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ആഭ്യന്തര സര്‍വീസ് നടത്തും. നേരിട്ടുള്ള വിമാനത്തില്‍ ഈടാക്കുന്ന നിരക്ക് മാത്രമായിരിക്കും യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതെന്ന് എയര്‍ ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ പി. പി. സിംഗ് പറഞ്ഞു.
വിമാനജീവനക്കാരുടെ സൗകര്യം കണക്കിലെടുത്താണ് നേരിട്ടുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നത്. അതേ സമയം ഇന്ത്യന്‍ എയര്‍ലൈന്‍സ് നേരിട്ടുള്ള സര്‍വീസുകള്‍ തുടരും.
യാത്രക്കാരില്‍ നിന്നും ഇന്‍ഷുറന്‍സ് സര്‍ചാര്‍ജ് ഈടാക്കേണ്ടതില്ലെന്ന് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications