Get Updates
Get notified of breaking news, exclusive insights, and must-see stories!

വയലാര്‍ രവിയും കുറെ സീറ്റ് മോഹികളും

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് അധികാരവടംവലിയ്ക്ക് ഇതാ വലിയ ഒരവസരം ഒരുങ്ങുന്നു. രണ്ടു രാജ്യസഭാ സീറ്റുകള്‍ ദില്ലിയില്‍ ഒഴിവുണ്ട്. ഇനി രണ്ടാഴ്ചയേ ബാക്കിയുള്ളൂ.

രണ്ടില്‍ ഒന്ന് വയലാര്‍ രവിയ്ക്ക് ഉറപ്പാണെന്നാണ് സംസാരം. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, അദ്ദേഹം എഐസിസി ജനറല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം ദില്ലിയാണ്. ഒരു രാജ്യസഭാ സീറ്റും നല്കി രവിയെ ദില്ലിയില്‍ തന്നെ നിര്‍ത്താന്‍ ഹൈക്കമാന്റിന് താല്പര്യമുണ്ട്. പക്ഷെ രവിയ്ക്ക് പാര പണിയാന്‍ ഒരു സംഘം കോണ്‍ഗ്രസുകാര്‍ ദില്ലിയിലും കേരളത്തിലും സജീവമായി പണിയെടുക്കുന്നുണ്ട്.

രണ്ടാമത്തെ രാജ്യസഭാ സീറ്റില്‍ നോട്ടമിടാന്‍ ഒരു പിടി ആളുകളുണ്ട്. തെന്നല ബാലകൃഷ്ണപിള്ള മുതല്‍ ശരത് ചന്ദ്രപ്രസാദ് വരെ. ഗ്രൂപ്പിന്റെ പേരിലും അല്ലാതെയും വില പേശാനാണ് ഇവര്‍ വട്ടംകൂട്ടുന്നത്.

വലിയൊരു ത്യാഗം ചെയ്തയാളാണ് തെന്നല. അദ്ദേഹം കെ. മുരളീധരന് വേണ്ടി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞയാളാണ്. സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റുമാര്‍ക്ക് ഒരു രാജ്യസഭാ സീറ്റ് വച്ച് നീട്ടുന്ന പതിവ് കോണ്‍ഗ്രസിലുണ്ടത്രേ. പക്ഷെ അതിന് കരുണാകരന്‍ സമ്മതിക്കുമോ?

കരുണാകരന്റെ ഗുഡ് ബുക്കിലുള്ള ഒരു പിടി ഐ ക്കാര്‍ രംഗത്തുണ്ട്. കെ.പി. കുഞ്ഞിക്കണ്ണന്‍, ടി. ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവര്‍. മുരളിയുടെ സ്വന്തം ആളാണ് കുഞ്ഞിക്കണ്ണന്‍. കരുണാകരനും ഗ്രൂപ്പിനും വേണ്ടി ഉറച്ചുനിന്നയാളാണ് ശരത് ചന്ദ്രപ്രസാദ്. പിന്നെ ഒരാള്‍ പി.സി. ചാക്കോയാണ്. പാര്‍ലമെന്റ് പരിചയം ഉള്ളയാളാണ്. ദില്ലിയില്‍ നല്ല പിടിപാടുമുണ്ട്. പക്ഷെ ചാക്കോയ്ക്ക് തടസ്സം കരുണാകരന്റെ എതിര്‍പ്പായിരിക്കും. എ ഗ്രൂപ്പുകാരായ ബെന്നി ബഹനാന്‍, തലേക്കുന്നില്‍ ബഷീര്‍ എന്നിവരും തക്കം പാര്‍ക്കുന്നുണ്ട്. ന്യൂനപക്ഷം എന്ന ചരടുവലിച്ചാണ് തലേക്കുന്നില്‍ ബഷീറിന്റെ നില്പ്.

എന്തായാലും കരുണാകരനും ആന്റണിയും അടുത്ത ദിവസം ഹൈക്കമാന്റുമായി രാജ്യസഭാ സീറ്റ് പ്രശ്നം ചര്‍ച്ച ചെയ്യും. കാത്തിരുന്ന് കാണാം. അല്ലേ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+