വര്‍ഗീസ് കേസ്: തുടര്‍നടപടി സ്റേ ചെയ്തു
കൊച്ചി: നക്സലൈറ്റ് വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ തുടര്‍ നടപടികള്‍ ഹൈക്കോടതി മൂന്ന് മാസത്തേക്ക് സ്റേ ചെയ്തു.
കേസിലെ രണ്ടാമത്തെ പ്രതിയായ മുന്‍ ഡി ജി പി കെ. ലക്ഷ്മണ നല്‍കിയ റിട്ട് ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ജസ്റിസ് ജി. ശശിധരന്‍ ഉത്തരവിട്ടത്.
സി ബി ഐയുടെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷ്മണ ഹര്‍ജി നല്‍കിയത്. കേസില്‍ സി ബി ഐക്ക് തുടരന്വേഷണം നടത്താന്‍ മാത്രമേ അധികാരമുള്ളൂവെന്നും പ്രഥമ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറഞ്ഞു. തനിക്കെതിരെ വിശ്വാസയോഗ്യമായ തെളിവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസിലെ ഒന്നാം പ്രതി മുന്‍ കോണ്‍സ്റബിള്‍ പി. രാമചന്ദ്രന്‍നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മാര്‍ച്ച് 27 വ്യാഴാഴ്ച പരിഗണിക്കും.












Click it and Unblock the Notifications