Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാടിന് വെള്ളം നല്‍കില്ലെന്ന് കേരളം

ദില്ലി: പമ്പ-അച്ചന്‍കോവില്‍ പുഴയില്‍ നിന്നും തമിഴ്നാട്ടിലെ വൈപ്പാര്‍ പ്രദേശത്തേക്ക് വെള്ളം നല്‍കുന്നതിനുള്ള നിര്‍ദേശം ഉപേക്ഷിക്കണമെന്ന് ദേശീയ ജല വികസന ഏജന്‍സി സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു.

ദീര്‍ഘ ദൂര വെള്ളം നല്‍കല്‍ നിര്‍ദേശങ്ങളോട് നേരത്തെ കേരളം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന ജലവിഭവ മന്ത്രി ടി. എം. ജേക്കബ് പറഞ്ഞു. ദേശീയ ജല വികസന ഏജന്‍സി സൊസൈറ്റിയുടെ നിര്‍ദേശം കേരളത്തിലെ വെള്ളം തമിഴ്നാടിന് കൈമാറുന്നതിന് വേണ്ടി മാത്രമുള്ളതാണ്.

പമ്പ, അച്ചന്‍കോവില്‍ അന്തര്‍ സംസ്ഥാന നദികളല്ല. അതുകൊണ്ടുതന്നെ വെള്ളം കൈമാറുന്നതിന് നിര്‍ദേശിക്കാന്‍ ആര്‍ക്കും നിയമപരമായ അവകാശമില്ല. അങ്ങനെ ആവശ്യപ്പെടണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടിവരും. പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ബന്ധിത പദ്ധതിയ്ക്ക് സൊസൈറ്റി നടത്തിയ സാധ്യതാ പഠനത്തോട് ജേക്കബ് വിയോജിപ്പ് പ്രകടിപ്പിച്ചു.

ഈ നദികളിലെ 20 ശതമാനം അധികം വരുന്ന വെള്ളം തമിഴ്നാടിന് നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതിന് മുമ്പ് കേരളത്തിലെ ജലദൗര്‍ലഭ്യത്തെ കുറിച്ചും പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ചും മറ്റും പരിഗണിച്ചിട്ടില്ല.

കോഴിക്കോട് സി ഡബ്ല്യു ആര്‍ ഡി എം നടത്തിയ സ്വതന്ത്ര പഠനത്തില്‍ വേമ്പനാട്ട് 2051ഓടെ ജലദൗര്‍ലഭ്യമുണ്ടാവുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ജേക്കബ് പറഞ്ഞു.

തുടര്‍ന്ന് എന്‍ ഡബ്ല്യു ഡി എ യും സി ഡബ്ല്യു ആര്‍ ഡി എമ്മും സംയുക്തമായി പഠനം നടത്താന്‍ യോഗം തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+