Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കന്‍ ഇറാഖില്‍ യു എസ് സൈനികര്‍ എത്തി

കുവൈറ്റ് സിറ്റി: യു എസിന്റെ 1000 സൈനികര്‍ പാരച്ച്യൂട്ട് വഴി വടക്കന്‍ ഇറാഖില്‍ ഇറങ്ങി. കുര്‍ദ്ദുകളുടെ അധീനതയിലുള്ള ഈ പ്രദേശത്തെ ഒരു ചെറു വിമാനത്താവളം യു എസ് പിടിച്ചടക്കിയിട്ടുണ്ട്.

മാര്‍ച്ച് 26 ബുധനാഴ്ച രാത്രിയിലാണ് പാരാട്രൂപ്പുകാര്‍ ഈ പ്രദേശത്ത് ഇറങ്ങിയത്. ഇപ്പോഴും ബാഗ്ദാദില്‍ കനത്ത ബോംബ് വര്‍ഷം നടക്കുകയാണ്.

ഇറ്റലിയിലെ ഒരു വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ വടക്കന്‍ ഇറാഖിലേയ്ക്ക് കൊണ്ടുവന്നത്. വടക്കന്‍ ഇറാഖില്‍ എവിടെയാണ് ഇവരെ ഇറക്കിയതെന്ന് യു എസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വടക്കേ ഇറാഖില്‍ യു എസ് സൈനികര്‍ കാര്യമായി ഉണ്ടായിരുന്നില്ല. ഇത് പരിഹരിയ്ക്കാനായാണ് ഈ നീക്കം. കുര്‍ദ്ദുകളുമായി യു എസ് സഖ്യത്തിലാണ്. ഈ ഭാഗത്ത് നേരത്തേ എത്തിയ കുറച്ച് യു എസ് സൈനികര്‍ കുര്‍ദ്ദുകളുമായി ചേര്‍ന്ന് ആക്രമണം നടത്തുന്നുണ്ട്. ഇവിടെനിന്നും ബാഗ്ദാദിന് നേരെ ആക്രമണം നടത്തുകയാണ് ഉദ്ദേശം. ഇതിന് കുര്‍ദുകളുടെ സഹായം ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+