പോരാട്ടം ബാഗ്ദാദിനടുത്ത്
ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിനടുത്തുള്ള സമാവാ പട്ടണത്തില്‍ യുഎസ്-ഇറാഖി സൈനികര്‍ പൊരിഞ്ഞ പോരില്‍. ടാങ്കുകളില്‍ നിന്നുള്ള ഷെല്ലാക്രമണവും പീരങ്കിത്തോക്കുകളുമാണ് യുഎസ് ഭടന്മാര്‍ ഉപയോഗിക്കുന്നത്. യൂഫ്രട്ടീസ് നദിയ്ക്ക് കുറുകെയുള്ള പാലം കാക്കുന്ന 1,500 ഫിദായീന്‍ പോരാളികളാണ് യുഎസ് ഭടന്മാരുമായി പൊരുതുന്നത്.
1,000 പാരച്യൂട്ട് ഭടന്മാര്‍
ഇതിനിടെ 1000ഓളം യുഎസ് ഭടന്മാര്‍ പാരച്യൂട്ടില്‍ വടക്കന്‍ ഇറാഖില്‍ ഇറങ്ങി. ഖുര്‍ദ്ദുകള്‍ക്ക് മേല്‍കൈയുള്ള പ്രദേശത്താണ് ഇവര്‍ ഇറങ്ങിയിരിക്കുന്നത്. തുര്‍ക്കി പട്ടാളക്കാര്‍ ഇവിടെ എത്തുന്നത് തടയാനായിരിക്കും ഈ നീക്കമെന്ന് കരുതുന്നു.
തെക്കന്‍ ഇറാഖില്‍ ബ്രിട്ടീഷ് സേനയും ഇറാഖി പോരാളികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ബസ്രയില്‍ ഇറാഖിന്റെ 14 ടി-55 യുദ്ധ ടാങ്കുകള്‍ നശിപ്പിച്ചതായി ബ്രിട്ടീഷ് സേന അവകാശപ്പെടുന്നു.
യുഎസ് ഭടന്മാര്‍ തമ്മില്‍ ഏറ്റമുട്ടി
ഇതിനിടെ നസീറിയയില്‍ യുഎസ് ഭടന്മാര്‍ പരസ്പരം പോരാടി മരിച്ചതായി വാര്‍ത്തയുണ്ട്. 37 യുഎസ് ഭടന്മാര്‍ക്ക് കാര്യമായി പരിക്കേറ്റതായി സംശയിക്കുന്നു. ഒരു ഇറാഖി സംഘത്തെ ആക്രമിക്കാനായി പറഞ്ഞയച്ച രണ്ട് യുഎസ് ഭടന്മാരുടെ സംഘങ്ങള്‍ പരസ്പരം ഏറ്റമുട്ടുകയായിരുന്നു.












Click it and Unblock the Notifications