Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമസ്വാതന്ത്യ്രത്തിന് സമരം ചെയ്യണം: അടൂര്‍

തിരുവനന്തപുരം: സിനിമയുള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നതിന്റെ ഫലമായാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ പെരുകിവരുന്നതെന്ന് ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്സ് യൂണിയന്‍ സംഘടിപ്പിച്ച പത്രസ്വാതന്ത്യ്ര സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂര്‍. മാധ്യമ സ്വാതന്ത്യ്രം നിലനിര്‍ത്തുന്നതിനായി തീവ്രസമരം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനയില്‍ പറയുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ് സിനിമകള്‍ക്കുള്ള സെന്‍സറിംഗ്. സെന്‍സറിംഗ് എടുത്തുകളയാന്‍ നീക്കമുണ്ടാവുമ്പോഴൊക്കെ അതിനെ എതിര്‍ക്കുന്നത് സിനിമാ നിര്‍മാതാക്കളാണ്. സര്‍ട്ടിഫിക്കറ്റിംഗിന്റെ മറവില്‍ എന്ത് ആഭാസവും സിനിമയില്‍ കാണിക്കാമെന്നതു കൊണ്ടാണ് അവര്‍ സെന്‍സറിംഗിനെ എതിര്‍ക്കുന്നത്- അടൂര്‍ പറഞ്ഞു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 78 ാം ചരമ ദിനത്തോടനുബന്ധിച്ചാണ് പത്രസ്വാതന്ത്യ്ര സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+