എഐസിടിഇ നിബന്ധനയ്ക്കെതിരെ ഹര്‍ജി നല്‍കും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ ഐ സി ടി ഇ) കൊണ്ടുവന്ന വ്യവസ്ഥകള്‍ക്കെതിരെ കത്തോലിക് മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കും.
അന്തര്‍ സഭാ വിദ്യാഭ്യാസ കൗണ്‍സിലിന്റെ ചങ്ങനാശേരിയില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാനത്ത് കത്തോലിക് മാനേജ്മെന്റുകള്‍ നടത്തുന്ന 12 എഞ്ചിനീയറിംഗ് കോളജുകളാണ് സംസ്ഥാനത്തുള്ളത്.
എ ഐ സി ടി ഇയുടെ വ്യവസ്ഥകള്‍ കഴിഞ്ഞ ഒക്ടോബര്‍ 31ലെ സുപ്രിം കോടതി വിധിയ്ക്കെതിരാണെന്നതിനാലാണ് ഹൈക്കോടതിയെ സമീപിയ്ക്കുന്നതെന്ന് കൗണ്‍സില്‍ വക്താവ് പറഞ്ഞു.
ന്യൂനപക്ഷ പദവിക്കായി കത്തോലിക്ക് മാനേജ്മെന്റുകള്‍ നല്‍കിയ അപേക്ഷയിന്മേല്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനെയും കോടതിയില്‍ ചോദ്യം ചെയ്യും.
കോലഞ്ചേരി, പുഷ്പഗിരി മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതില്‍ യോഗം പ്രതിഷേധിച്ചു. ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വേണ്ടി ഹൈക്കോടതിയെ സമീപിച്ച ഈ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് യോഗം ആരോപിച്ചു.












Click it and Unblock the Notifications