ഉപ്പളയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
കാസര്‍കോട്: ഇരുസമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍ സംഘര്‍ഷം തുടരുന്നു.
മാര്‍ച്ച് 27 വ്യാഴാഴ്ച രാവിലെ ഒരു സംഘം അക്രമികള്‍ ബജ്രംഗ് ദള്‍ നേതാവായ അനിലിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. പെട്ടെന്നുതന്നെ തീ കെടുത്തിയതിനാല്‍ അത്യാഹിതമൊന്നുമുണ്ടായില്ല.
ബുധനാഴ്ച രാത്രി അജ്ഞാതരായ ഒരു സംഘം ഒരു കടയ്ക്ക് തീവെച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി.
ഉപ്പാള ടൗണിലെ ഒരു തുന്നല്‍ക്കട അക്രമികള്‍ തകര്‍ത്തു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഒരു ഹോട്ടല്‍ ജീവനക്കാരനെ അക്രമികള്‍ ബുധനാഴ്ച രാത്രി വെട്ടിപ്പരിക്കേല്പിച്ചു. ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമം നിയന്ത്രിക്കുന്നതിന് കണ്ണൂരില്‍ നിന്നും രണ്ട് ബറ്റാലിയന്‍ പൊലീസ് ഉപ്പളയിലെത്തിട്ടുണ്ട്.












Click it and Unblock the Notifications