സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി
തിരുവനന്തപുരം: സഹകരണ മേഖലയിലെ ജീവനക്കാരുടെ ക്ഷാമബത്ത സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. രണ്ട് ഗഡു ക്ഷാമബത്തയാണ്് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ വര്‍ധനവ് വരുത്തുമ്പോള്‍ സഹകരണ മേഖലയിലെ ജീവനക്കാരുടെ ക്ഷാമബത്തയും അതിനനുസരിച്ച് കൂട്ടാറുണ്ടെന്ന് സഹകരണ മന്ത്രി എം. വി. രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ഗഡു ക്ഷാമബത്ത പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തിലാണ് സഹകരണ മേഖലയിലെ ജീവനക്കാരുടെ ക്ഷാമബത്ത 43 ശതമാനമായി നിശ്ചയിച്ചത്. ഇതനുസരിച്ച് സംസ്ഥാന സഹകരണ ബാങ്കിലെയും ജില്ലാ സഹകരണ ബാങ്കുകളിലെയും കാര്‍ഷിക വികസന, അര്‍ബന്‍ സഹകരണ ബാങ്കുകളിലെയും ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്‍ അഞ്ച് ശതമാനം വര്‍ധനവ് ലഭിക്കും.
യു ഡി എഫ് സര്‍ക്കാരിന്റെ തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടുകള്‍ക്ക് തെളിവാണിതെന്ന് മന്ത്രി പറഞ്ഞു.
14 ജില്ലാ സഹകരണ ബാങ്കുകളില്‍ 12 ബാങ്കുകള്‍ 17.5 കോടിയുടെ ലാഭമുണ്ടാക്കിയപ്പോള്‍ കോട്ടയം, തൃശൂര്‍ ജില്ലാ സഹകരണ ബാങ്കുകള്‍ 22 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications