Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികളുമായി ഡെല്‍റ്റാഗ്രാം മുങ്ങി

കണ്ണൂര്‍: കേരളത്തില്‍ നിന്ന് കോടികള്‍ വെട്ടിച്ച് ഡെല്‍റ്റാ ഗ്രാം എന്ന കമ്പനി മുങ്ങി. ചെന്നൈയിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. അഞ്ചു രൂപ മുടക്കിയാല്‍ ഇന്ത്യയില്‍ എവിടെയും 15 മിനിറ്റിനകം സന്ദേശം എത്തിക്കുമെന്ന വാഗ്ദാനവുമായാണ് ഡെല്‍റ്റാ ഗ്രാം കേരളത്തില്‍ എത്തിയത്.

കേരളത്തില്‍ കമ്പനിയുടെ ഏജന്‍സിയെടുക്കാന്‍ അയ്യായിരം മുതല്‍ 50,000 രൂപ വരെ കമ്പനി പലരില്‍ നിന്നായി പിരിച്ചു. സ്വന്തമായി ഉപഗ്രഹസൗകര്യം, 600 കോടിയുടെ ആസ്തി തുടങ്ങിയ പെരുപ്പിച്ച നുണകള്‍ നിറഞ്ഞ പത്രപരസ്യങ്ങളാണ് കമ്പനി നല്കിയിരുന്നത്. ഇതില്‍ പലരും വീണുപോയി. ഡെല്‍റ്റാ ഗ്രാമിന്റെ ഏജന്‍സിയെടുക്കാന്‍ ആളുകള്‍ മത്സരിക്കുകയായിരുന്നു.

കേരളത്തില്‍ ആയിരക്കണക്കിന് പേരാണ് ഏജന്‍സിക്കായി പണം നല്കിയത്. ഇവരില്‍ ഭൂരിഭാഗവും സ്വന്തമായി ടെലിഫോണ്‍ ബൂത്ത് നടത്തുന്നവരായിരുന്നു. ഇ-കാള്‍, ഇ-ലെറ്റര്‍, ടെലി മെയില്‍ എന്നീ സൗകര്യങ്ങളാണ് ഡെല്‍റ്റാ ഗ്രാം വാഗ്ദാനം ചെയ്തിരുന്നത്.

കണ്ണൂര്‍, തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ കമ്പനിയ്ക്ക് ഓഫീസുണ്ടായിരുന്നു. 2001ലാണ് ഇവിടങ്ങളില്‍ ഓഫീസുകള്‍ തുറന്നത്. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഈ ഓഫീസുകള്‍ പൂട്ടി. കേരളത്തില്‍ മൂന്നു കോടിയോളം ഏജന്‍സി ഇനത്തില്‍ പിരിച്ചെടുത്തിട്ടുണ്ട്.

പലരെയും നിര്‍ബന്ധിച്ച് ഏജന്‍സിയെടുപ്പിച്ച ഡെല്‍റ്റാഗ്രാമിന്റെ റപ്രസന്ററ്റീവുകള്‍ വെട്ടിലായിരിക്കുകയാണ്. പണം നല്കിയ പലരും ഈ റപ്രസന്റേറ്റീവുമാരെയാണ് സമീപിക്കുന്നത്.

ഡെല്‍റ്റാ ഗ്രാം എംഡി കോദണ്ഡരാമനെതിരെ ഡെല്‍റ്റാ ഗ്രാമിലെ ജീവനക്കാരായ ചിലര്‍ കണ്ണൂര്‍ കോടതിയില്‍ വിശ്വാസവഞ്ചനക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ പുതിയ തട്ടിപ്പുമായി ഡെല്‍റ്റാ ഗ്രാം വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നറിയുന്നു. ഡിജിറ്റല്‍ പോസ്റാഫീസ് എന്നതാണ് കമ്പനിയുടെ വാഗ്ദാനം. ഇതിന്റെ ഏജന്‍സിക്ക് ക്ഷണിച്ചുകൊണ്ട് കമ്പനി പത്രങ്ങളില്‍ പരസ്യം നല്കിയിരുന്നു. ഇതിലും നേരത്തെ ഡെല്‍റ്റാഗ്രാമിന്റേതായി നല്കിയ അതേ വിലാസമാണെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+