കല്ലട കേസിലെ പ്രതികള്‍ക്ക് കഠിന തടവ്
തിരുവനന്തപുരം: കല്ലട ജലസേചന പദ്ധതിയിലെ അഴിമതിയ്ക്ക് എഞ്ചിനിയര്‍മാര്‍ക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചു. മുന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ കെ. കെ. ഫിലിപ്പിനെയാണ് ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. ഇദ്ദേഹം 5,00,000 രൂപ പിഴയും അടയ്ക്കണം.
എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി രാമകൃഷ്ണന് ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. കേസിലെ രണ്ടാം പ്രതി എം. വൈ. എബ്രഹാം നേരത്തേ മരിച്ചു.
പ്രതികള്‍ അടങ്കല്‍ തുക കൂട്ടി കാണിച്ചാണ് അഴിമതി നടത്തിയതെന്ന് അന്വേഷണ കമ്മിഷന്‍ പ്രത്യേക ജഡ്ജി എന്‍. കെ ബാലകൃഷ്ണന്‍ വിധിന്യായത്തില്‍ പറഞ്ഞു. കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര കനാലിന്റെ പണിയുടെ അടങ്കലാണ് ഇവര്‍ കൂട്ടായി കൂട്ടി എഴുതിയത്.
കല്ലട പദ്ധതിയുമായി ബന്ധപ്പെട്ട നാലാമത്തെ അഴിമതി കേസാണിത്. വിജിലന്‍സ് കോടതിയുടെ മുന്നില്‍ കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട 58 കേസുകള്‍ ഇനിയും ഉണ്ട്.












Click it and Unblock the Notifications