Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമം: കണ്ണൂരില്‍ 380 പേര്‍ അറസ്റിലായി

കണ്ണൂര്‍: എല്‍ ഡി എഫിന്റെ എസ് പി ഓഫീസ് മാര്‍ച്ചിനോട് അനുബന്ധിച്ച് കണ്ണൂരിലുണ്ടായ അക്രമസംഭവങ്ങളില്‍ ഇതുവരെ പൊലീസ് അറസ്റ് ചെയ്തവരുടെ എണ്ണം 380 ആയി. എല്‍ ഡി എഫ് നേതാക്കളും പ്രതികളില്‍ ഉള്‍പ്പെടുന്നു.

പ്രതികളില്‍ 200 പേരെ റിമാന്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചു. എ. പി. അബ്ദുള്ളക്കുട്ടി എം പി, ടി. ഗോവിന്ദന്‍ എം പി, എം. വി. ഗോവിന്ദന്‍ എം എല്‍ എ എന്നീ ജനപ്രതിനിധികളും വിവിധ കേസുകളില്‍ പ്രതികളാണ്.

അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റുണ്ടാവുമെന്നാണ് അറിയുന്നത്. മൊത്തം 98 കേസുകളാണ് പൊലീസ് രജിസ്റര്‍ ചെയ്തത്.

പാനൂര്‍ പൊലീസ് സ്റേഷനില്‍ കയറി പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എം. വി. ജയരാജന്‍ എം എല്‍ എയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസ് കോടതിയുടെ അനുമതി തേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+