പുതിയ ഷാപ്പുകള്‍ക്കെതിരെ ബിഷപ്പുമാര്‍ സമരത്തിന്
തൃശൂര്‍: പുതിയ വിദേശ മദ്യ ഷാപ്പുകളും കള്ള് ഷാപ്പുകളും അനുവദിയ്ക്കുന്നതിനെതിരേ കേരളാ കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് സമരത്തിന്. പുതിയ ഷാപ്പുകള്‍ അനുവദിയ്ക്കാന്‍ അനുവദിയ്ക്കുകില്ലെന്ന് സംഘടന വ്യക്തമാക്കി.
സംഘടനയുടെ മദ്യവിരുദ്ധ സമിതിയുടെ ജനറല്‍ സെക്രട്ടറി ഫാ. പോള്‍ കുഞ്ചെറിയയാണ് ഇത് തൃശൂരില്‍ വ്യക്തമാക്കിയത്. പുതിയതായി സര്‍ക്കാര്‍ 129 ഷാപ്പുകള്‍ കൂടി തുറക്കാനാണ് അനുമതി നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നത്. ഐക്യമുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതിന് കടക വിരുദ്ധമായാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.
മദ്യ സംസ്കാരം വളര്‍ത്താനാണ് ആന്റണിയുടെ സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്ന് ഫാദര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെയും പുതിയ ഷാപ്പുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതിനെതിരേയും തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നില്‍ നിരാഹാര സമരവും പ്രാര്‍ത്ഥനയും നടത്താനാണ് സംഘടന ഉദ്ദേശിയ്ക്കുന്നത്. മാര്‍ച്ച് 31 നാണ് പ്രാര്‍ത്ഥനാ സമരം.












Click it and Unblock the Notifications