ലൈംഗിക പീഡനം അന്വേഷിക്കണം: കമ്മിഷന്‍
ദില്ലി: മുത്തങ്ങയിലെ പൊലീസ് നടപടിക്കിടയില്‍ രണ്ട് ആദിവാസി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമോ സി ബി ഐ അന്വേഷണമോ നടത്തണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
രണ്ട് ആദിവാസി സ്ത്രീകളുടെ വസ്ത്രങ്ങള്‍ പൊലീസ് വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയെ കുറിച്ച് വിശദമായി അന്വേഷണം നടത്തമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ പൂര്‍ണിമ അദ്വാനിയുടെ നേതൃത്വത്തിലുള്ള സംഘം മുത്തങ്ങ സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേന്ദ്ര പരിസ്ഥിതി മന്ത്രി, കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് വനിതാ കമ്മിഷന്‍ കത്തുകളയച്ചട്ടിണ്ട്.












Click it and Unblock the Notifications