കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഫോര്‍ച്യൂന്‍ ലോട്ടറിയെത്തുന്നു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: എസ്സാര്‍ ടെലിഹോള്‍ഡിംഗ് ഫോര്‍ച്യൂന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ലോട്ടറി കേരളത്തില്‍ തുടങ്ങുന്നു. ഏപ്രില്‍ മൂന്നാം വാരത്തോടെ ലോട്ടറി ആരംഭിക്കും.

സീയുടെ പ്ലേവിന്‍ ഓണ്‍ലൈന്‍ ലോട്ടറിക്ക് വെല്ലുവിളിയായി പശ്ചിമ ബംഗാളിലും കര്‍ണാടകത്തിലും ഫോര്‍ച്യൂന്‍ ലോട്ടറി തുടങ്ങുന്നുണ്ട്. നാഗാലാന്റില്‍ മാത്രമാണ് ഇപ്പോള്‍ ഫോര്‍ച്യൂന്‍ ലോട്ടറിയുള്ളത്. 2002 ഡിസംബറിലാണ് ഇവിടെ തുടങ്ങിയത്.

നാഗാലാണ്ട് ലോട്ടറിയാണ് ഫോര്‍ച്ച്യൂണ്‍ ലോട്ടറി കമ്പനി ഇപ്പോള്‍ നടത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങളുടെ ലോട്ടറികളും ഇവര്‍ക്ക് കിട്ടുമെന്നാണ് കമ്പനി കരുതുന്നത്.

ആദ്യഘട്ടത്തില്‍ 1800 ടെര്‍മിനലുകള്‍ കമ്പനി സ്ഥാപിക്കും. 80 കോടിയാണ് ഇതിന് മുതല്‍മുടക്ക്. 12-18 മാസങ്ങള്‍ക്കുള്ളില്‍ 10,000 ടെര്‍മിനലുകളായി ഇത് വിപുലീകരിക്കും. 300 കോടിയായിരിക്കും ഇതിനായി അധിക നിക്ഷേപം നടത്തുന്നത്.

ഈ വര്‍ഷം ജൂലൈയോടെ ഫോര്‍ച്യൂന്‍ ദേശീയ തലത്തിലെത്തുമെന്ന് എസ്സാര്‍ ടെക്നോളജീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വികാഷ് സറഫ് പറഞ്ഞു.

നാഗാലാന്റ് സംസ്ഥാനത്തിന്റെ കമ്പ്യൂട്ടര്‍ ലോട്ടറി നടത്തിപ്പും വിതരണവും മാര്‍ക്കറ്റിംഗും എസ്സാര്‍ ടെക്നോളജീസാണ് നടത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X