മാര്‍ച്ച് 30 ന് കൊച്ചിയില്‍ നിന്ന് സൗദി വിമാനം
മാര്‍ച്ച് 30 മുതല്‍ കൊച്ചിയില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.
എല്ലാ ആഴ്ചയിലും രണ്ട് വിമാനങ്ങള്‍ ഗള്‍ഫ് മേഖലിയിലേയ്ക്ക് ഉണ്ടാവും. 400 പേര്‍ക്ക് സഞ്ചരിയ്ക്കാവുന്ന ബോയിംഗ് 747 വിമാനമായിരിയ്ക്കും യാത്ര നടത്തുക. മാര്‍ച്ച് 30 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് റിയാദില്‍ നിന്ന് വിമാനം കൊച്ചിയില്‍ എത്തും. വൈകീട്ട് നാലരയ്ക്കാണ് മടങ്ങുന്നത്. ചൊവാഴ്ച ജെദ്ദയില്‍ നിന്ന് റിയാദ് വഴി ഉച്ചയ്ക്ക് 11 ന് കൊച്ചിയിലെത്തുന്ന വിമാനം ഉച്ചയ്ക്ക് ഒരുമണിയ്ക്കാണ് മടങ്ങുന്നത്.
മുംബൈ, ചെന്നൈ, ദില്ലി എന്നീ നഗരങ്ങളിലേയ്ക്ക് സൗദി എയര്‍ലൈന്‍സ് വിമാനം പറത്തുന്നുണ്ട്. സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ നഗരമാണ് കൊച്ചി.












Click it and Unblock the Notifications