എസ് എസ് എല്‍ സി പരീക്ഷ അവസാനിച്ചു
തിരുവനന്തപുരം: മാര്‍ച്ച് 12 ന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ 28 വെള്ളിയാഴ്ച അവസാനിച്ചു.
എന്നാല്‍ മാര്‍ച്ച് 18 ന് നടന്ന ഹര്‍ത്താല്‍ ദിവസം പരീക്ഷ എഴുതാനാവാത്തവര്‍ക്കായി ഏപ്രില്‍ മൂന്നാം തീയതി വീണ്ടും ഒരു പരീക്ഷ നടത്തുന്നുണ്ട്.
5,83,151 പേരാണ് ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഗള്‍ഫില്‍ 1,110 കുട്ടികളാണ് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയ്ക്കിരുന്നത്.
പരീക്ഷയ്ക്കിടയില്‍ വന്ന ഹര്‍ത്താലായിരുന്നു ഈ വര്‍ഷത്തെ പ്രത്യേകത. ഇടതുപക്ഷ ജനാധിപത്യ മുന്നണി മാര്‍ച്ച് 17 തിങ്കളാഴ്ച നടത്തിയ പൊലീസ് സൂപ്രണ്ടന്റ് ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്തവരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി എന്നാരോപിച്ചാണ് 18 ചൊവാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയത്. വയനാട്, പാലക്കാട് എന്നീ ജില്ലകളിലെ ചില കുട്ടികള്‍ക്ക് പരീക്ഷ എഴുതാനായില്ല. ഇവര്‍ക്കായി ഏപ്രില്‍ മൂന്നിന് വീണ്ടും ഒരു പരീക്ഷ നടത്തുന്നുണ്ട്. ഇംഗ്ലീഷ് രണ്ടാം പേപ്പറിന്റെ പരീക്ഷയാണ് വീണ്ടും നടത്തുന്നത്.












Click it and Unblock the Notifications