കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധത്തിന് ബങ്കര്‍ തകര്‍ക്കല്‍ ബോംബുകളും

  • By Staff
Google Oneindia Malayalam News
ബാഗ്ദാദ്: ബാഗ്ദാദില്‍ സഖ്യസേന ബങ്കര്‍ തകര്‍ക്കല്‍ ബോംബുകളും ഉപയോഗിച്ചുതുടങ്ങി.

ഇറാഖിന്റെ വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ തകര്‍ക്കാനായാണ് യു എസ് സൈന്യം ഇത് ഉപയോഗിച്ചത്. രണ്ട് ഭീമമായ ബങ്കര്‍ തകര്‍ക്കല്‍ ബോംബുകളാണ് യു എസ് സൈന്യം ഉപയോഗിച്ചത്. ഉപഗ്രഹങ്ങള്‍ നിയന്ത്രിച്ചവയായിരുന്നു ഈ ബോംബുകള്‍.

ടൈഗ്രീസ് നദിയുടെ തീരത്തുള്ള വാര്‍ത്താ വിനിമയ സംവിധാനത്തിന് നേരെയായിരുന്നു ആക്രമണം. ഇറാഖിന്റെ ടെലഫോണ്‍ സംവിധാനം നിയന്ത്രിയ്ക്കുന്നത് ഈ കേന്ദ്രത്തില്‍ നിന്നാണ്. ബോംബ് വീണ് അല്പ സമയത്തിനുള്ളില്‍ ഇവിടെ തീ ആളി കത്തുന്നത് കണ്ടിരുന്നു. വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ കെട്ടിടത്തിലും ബോബ് വീണതായാണ് കരുതുന്നത്.

രണ്ട് മീറ്റര്‍ കനമുള്ള കോണ്‍ക്രീറ്റ് മതില്‍ വരെ തകര്‍ക്കാന്‍ കഴിവുള്ളതാണ് ഈ ബങ്കര്‍ തകര്‍ക്കല്‍ ബോംബുകള്‍. ഈ യുദ്ധത്തില്‍ ഇതാദ്യമായാണ് യു എസ് സൈന്യം ബങ്കര്‍ ബസ്റര്‍ ബോംബുകള്‍ ഉപയോഗിയ്ക്കുന്നത്.

അഫ്ഗാന്‍ യുദ്ധകാലത്ത് ഈ ബോംബുകള്‍ യു എസ് സൈന്യം നിരന്തരം ഉപയോഗിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X