യു എസിന്റെ സഹായാഭ്യര്‍ത്ഥന ഇന്ത്യ തള്ളി
ബുഷ് മൂന്ന് തവണയാണ് ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടത്. എന്നാല്‍ എല്ലാ തവണയും പ്രധാനമന്ത്രിയില്‍ നിന്നുള്ള പ്രതികരണം അനുകൂലമായിരുന്നില്ല. ഏത് തരത്തിലുളള സഹായമാണ് യു എസ് ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. നേരത്തേ തന്നെ ഇന്ത്യ യു എസ് വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം നല്‍കുകില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഇറാഖ് പ്രശ്നം പരിഹരിയ്ക്കാന്‍ യുദ്ധമല്ല വേണ്ടതെന്നായിരുന്നു യു എസിന്റെ അഭ്യര്‍ത്ഥനകള്‍ക്ക് ഇന്ത്യയുടെ മറുപടി. ഇറാഖില്‍ നടക്കുന്ന യുദ്ധത്തില്‍ ഇന്ത്യയ്ക്ക് അതിയായ ആശങ്കയുണ്ടെന്ന് റഷ്യ, ചൈന, ഫ്രാന്‍സ്, യു എസ് എന്നീ രാജ്യങ്ങളെ കത്തെഴുതി അറിയിച്ചിട്ടുണ്ടെന്ന് വാജ്പേയി വ്യക്തമാക്കി.
1970 കളില്‍ ഇറാഖ് സേനയെ പരിശീലിപ്പിച്ചത് ഇന്ത്യന്‍ സേനയിലെ ഉദ്വോഗസ്ഥരായിരുന്നു. അതുകൊണ്ട് തന്നെ ഇറാഖിന്റെ സേനാ തന്ത്രങ്ങളെക്കുറിച്ച് ഇന്ത്യന്‍ സേനയ്ക്ക് നല്ല അറിവുണ്ടാവും. ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ള സഹായവും യു എസ് ഇന്ത്യയോട് ആവശ്യപ്പെട്ടതായാണ് കരുതുന്നത്.












Click it and Unblock the Notifications