യുഎസ് സംഘം യുഎന്നില്‍ നിന്ന് ഇറങ്ങിപ്പോയി
യുനൈറ്റഡ് നാഷന്‍സ്: യു എന്‍ സൈക്യൂരിറ്റി കൗണ്‍സിലിലെ രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്ക് നാടകീയ വിരാമം കുറിച്ചുകൊണ്ട് അമേരിക്കന്‍ സംഘം ഇറങ്ങിപ്പോയി. യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുന്നത് അപൂര്‍വ സംഭവമാണ്.
യു എസും ബ്രിട്ടിനും ഇറാക്കിലെ ജനങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ഇറാക്ക് പ്രതിനിധി മുഹമ്മദ് അല്‍ദൗറി പറഞ്ഞതിനെ തുടര്‍ന്നാണ് അമേരിക്കയുടെ യു എന്‍ അംബാസിഡര്‍ ജോണ്‍ നെഗ്രോപോന്തെയുടെ നേതൃത്വത്തിലുള്ള സംഘം ഇറങ്ങിപ്പോയത്.
യോഗത്തില്‍ ബ്രിട്ടനും അമേരിക്കയ്ക്കുമെതിരെ ശക്തമായ വിമര്‍ശനമാണുയര്‍ന്നത്. പല അംബാസിഡര്‍മാരും അമേരിക്കന്‍ നേതൃത്വത്തിലുള്ള ആക്രമണത്തെ നിയമവിരുദ്ധമെന്നും നീതികരിക്കാനാവാത്തതെന്നും വിശേഷിപ്പിച്ചു.












Click it and Unblock the Notifications