മുംബൈയില്‍ മൂന്ന് തീവ്രവാദികളെ കൊന്നു
മുംബൈ: മുംബൈയില്‍ മുന്ന് ലഷ്കര്‍ എ തയ്ബ തീവ്രവാദികളെ പൊലീസ് കൊന്നു. വടക്ക് പടിഞ്ഞാറന്‍ മുബൈയിലെ ഗുര്‍ഗാവ് എന്ന സ്ഥലത്ത് തീവ്രവാദികള്‍ ഉള്ളതായി സന്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് അവിടെ എത്തിയത്.
വെസ്റേണ്‍ എക്സ്പ്രസ് ഹൈവേയുടെ സമീപം മഹാനന്ദ ഡയറിയ്ക്ക് പുറത്തായാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. ഇവര്‍ക്കായി വല വിരിച്ച പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തിരിച്ച് വെടിവയ്ക്കുകയാണ് ഉണ്ടായത്. പിന്നീട് പൊലീസ് തിരിച്ച് വെടിവച്ചു. ഈ വെടിവയ്പിലാണ് മൂന്ന് പേരും മരിച്ചത്.
ഇതില്‍ രണ്ട് പേര്‍ അബ്ദുള്‍ സുല്‍ത്താന്‍, അന്‍വര്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ കശ്മീരില്‍ ഈയിടെ നടന്ന കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമായി ബന്ധമുള്ളവരാണെന്ന് കരുതുന്നു.












Click it and Unblock the Notifications