സുരേന്ദ്രന് ജാമ്യം കിട്ടി
കൊച്ചി: മുത്തങ്ങ സംഭവത്തോടനുബന്ധിച്ച് പൊലീസ് അറസ്റ് ചെയ്ത അദ്ധ്യാപകന്‍ കെ. കെ. സുരേന്ദ്രന് ഹൈകോടതി ജാമ്യം അനുവദിച്ചു.
മുത്തങ്ങ കേസിലെ 43 ാം പ്രതിയാണ് ഇദ്ദേഹം. 20,000 രൂപയുടേയും രണ്ടുപേരുടേയും ജാമ്യത്തിലാണ് ഇത് കോടതി അനുവദിച്ചത്. കേസിന്റെ അന്വേഷണത്തിന് ഇനിയും സുരേന്ദ്രനെ പൊലീസ് അധീനതയില്‍ വയ്ക്കേണ്ട കാര്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജാമ്യത്തില്‍ വിട്ടാല്‍ ഇദ്ദേഹം തെളിവുകള്‍ നശിപ്പിയ്ക്കുമെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല. ജസ്റിസ് ജി ശശിധരനാണ് വിധി പുറപ്പെടുവിച്ചത്.
ആദിവാസികളുമായി യാതൊരു ബന്ധവും ഇദ്ദേഹത്തിനില്ലെന്നാണ് എല്ലാപേരും പറയുന്നത്. ആദിവാസി സംഘടനകളും ഇത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലീസ് അത് അംഗീകരിയ്ക്കുന്നില്ല. പൊലീസിന്റെ പീഡനത്തില്‍ ഇദ്ദേഹത്തിന് ഒരു ചെവിയുടെ കേള്‍വി നഷ്ടമായിട്ടുണ്ട്.












Click it and Unblock the Notifications