കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന് അമേരിക്കയെ പേടി: ബര്‍ദന്‍

  • By Staff
Google Oneindia Malayalam News
War on Iraq
കൊച്ചി: കേന്ദ്രസര്‍ക്കാരിന് യുഎസിനെ ഭയമാണെന്ന് സിപിഐ അഖിലേന്ത്യാ സെക്രട്ടറി എ.ബി. ബര്‍ദന്‍. അതുകൊണ്ടാണ് യുദ്ധം നിര്‍ത്താന്‍ കേന്ദ്രം ആവശ്യപ്പെടാത്തത്. ഇറാഖിനെതിരായ യുദ്ധം ഉടന്‍ നിര്‍ത്താന്‍ ആവശ്യപ്പെടാനുള്ള ധൈര്യം കേന്ദ്രം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍ച്ച് 28 വെള്ളിയാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാഖിലെ യുഎസ് ആക്രമണം ന്യായീകരിയ്ക്കാന്‍ കഴിയില്ല. ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തിനെതിരായാണ് ഈ യുദ്ധം. അന്താരാഷ്ട നിയമങ്ങളെ അവഗണിച്ച് കൊണ്ട് നടത്തുന്ന ഈ യുദ്ധത്തിനെതിരായ ജനവികാരത്തെയും അവര്‍ തള്ളിക്കളയുന്നു. - ബര്‍ദന്‍ പറഞ്ഞു.

ഈ യുദ്ധത്തെ അപലപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. യുഎസിനെ ഒരു ആക്രമണകാരിയായി വിശേഷിപ്പിക്കാനും കേന്ദ്രം തയ്യാറല്ല. അമേരിക്കയുടെ അപ്രീതി സമ്പാദിക്കാന്‍ കേന്ദ്രം ഭയക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. സ്വന്തം അന്തസ്സും അഭിമാനവും പണം ശക്തരുടെ മുന്നില്‍ പണയം വയ്ക്കുന്നതിന് തുല്ല്യമല്ലേ ഇത്?- ബര്‍ദന്‍ ചോദിച്ചു.

യുദ്ധത്തെ എതിര്‍ക്കാനും ഈ യുദ്ധം എത്രയും വേഗം നിര്‍ത്താന്‍ ആവശ്യപ്പെടാനും മടികാട്ടാത്ത റഷ്യ, ചൈന, ഫ്രാന്‍സ് എന്നി രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യയും നില്ക്കേണ്ടത്. മാര്‍ച്ച് 31ന് ഇന്ത്യയിലാകെ സമാധാന സന്ദേശമുണര്‍ത്താന്‍ ഇടതുപാര്‍ട്ടികള്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യുദ്ധത്തിനെതിരെ പ്രകടനങ്ങളും നടത്തും.- ബര്‍ദന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X