ചന്ദ്രന്‍ പിള്ള സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: രാജ്യസഭയിലേയ്ക്ക് സി പി എം സ്ഥാനാര്‍ത്ഥി കെ ചന്ദ്രന്‍ പിള്ളയായിരിയ്ക്കും. പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമാണ് ഇദ്ദേഹം. സി ഐ ടി യു സംസ്ഥാന സെക്രട്ടറിമാരിലൊരാളും സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയുമാണ് ഇദ്ദേഹം. അഖിലേന്ത്യാ പ്രവര്‍ത്തക സമിതിയിലും ഇദ്ദേഹം അംഗമാണ്.
അടുത്തമാസം ഒഴിവുവരുന്ന മൂന്ന് ഒഴിവുകളില്‍ ഒന്നിലേയ്ക്കാണ് ചന്ദ്രന്‍ പിള്ള മത്സരിയ്ക്കുന്നത്. മാര്‍ച്ച് 28 വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇത് തീരുമാനമായത്. നിയമസഭയിലെ അംഗബലമനുസരിച്ച് രാജ്യസഭയിലേയ്ക്ക് ഒരാളിനെ സി പി എമ്മിന് വിജയിപ്പിയ്ക്കാനാവും. അതുകൊണ്ട് ചന്ദ്രന്‍ പിള്ളയുടെ വിജയം ഉറപ്പാണ്.
കഴിഞ്ഞ തവണത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ച ശേഷം ഇദ്ദേഹത്തിന് പിന്‍വലിയ്ക്കേണ്ടി വന്നു. ഇതാണ് ഇത്തവണ സീറ്റ് കിട്ടാന്‍ സഹായകമായത്. കഴിഞ്ഞ തവണ സി പി ഐയ്ക്കും ആര്‍ എസ് പി യ്ക്കും ഓരോ സീറ്റുകള്‍ നല്‍കേണ്ടി വന്നതുകൊണ്ടാണ് ചന്ദ്രന്‍ പിള്ളയ്ക്ക് പത്രിക പിന്‍വലിയ്ക്കേണ്ടി വന്നത്. പോളിറ്റ് ബ്യൂറൊ അംഗം എസ് രാമചന്ദ്രന്‍ പിള്ള, സി ഒ പൗലോസ് എന്നിവരാണ് അടുത്തമാസം രാജ്യസഭാ അംഗങ്ങള്‍ അല്ലാതാവുന്നത്. രാമചന്ദ്രന്‍ പിള്ള തുടര്‍ച്ചയായി രണ്ട് തവണ രാജ്യസഭാ അംഗമായിരുന്നു. തുടര്‍ച്ചയായി ഇത്തരം പദവികളില്‍ തുടരണ്ടെന്ന പാര്‍ട്ടി കീഴ്വഴക്കം പാലിച്ചാണ് ചന്ദ്രന്‍ പിള്ളയ്ക്ക് ഇത്തവണ സീറ്റ് നല്‍കുന്നത്.












Click it and Unblock the Notifications