സിപിഎം യുഎസ് ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കും

തിരുവനന്തപുരം: അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ സിപിഎം സംസ്ഥാനസമിതിയോഗം തീരുമാനിച്ചു. മാര്‍ച്ച് 28 വെള്ളിയാഴ്ച സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ തീരുമാനിച്ചതാണ് ഇക്കാര്യം. ഇറാഖിനെതിരായ യുഎസ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. കൊച്ചിയില്‍ മാര്‍ച്ച് 31ന് യുദ്ധവിരുദ്ധസമ്മേളനം നടത്തുന്നുണ്ട്. ഈ സമ്മേളനം അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിനെക്കുറിച്ചുള്ള പ്രായോഗിക തീരുമാനം എടുക്കും. എല്ലായിടത്തും ലഭ്യമാകുന്ന യുഎസ് ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാനാണ് തീരുമാനം. മാര്‍ച്ച് 31ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും യുദ്ധവിരുദ്ധറാലികള്‍ സംഘടിപ്പിക്കും.













Click it and Unblock the Notifications