ആദിവാസിയ്ക്ക് ഭൂമി: കേന്ദ്രസര്‍ക്കാര്‍ എതിര്
തിരുവനന്തപുരം: ആദിവാസികള്‍ക്ക് മുഴുവന്‍ ഭൂമി നല്‍കാനുളള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം ഈയിടെ ഒന്നും വിജയിയ്ക്കില്ലെന്ന് ഉറപ്പായി. വന ഭൂമി നല്‍കാനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ എല്ലാപേര്‍ക്കും ഭൂമി നല്‍കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ആദിവാസികള്‍ക്ക് നല്‍കാനായി വനഭൂമി നല്‍കാനാവില്ലെന്ന് കേന്ദ്ര വനം വകുപ്പ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
ഇതാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി അവതാളത്തിലാവാന്‍ കാരണമാവുന്നത്. എന്നാല്‍ ഇപ്പോളും ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി കുട്ടപ്പന്‍ പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്നം പരിഗണിയ്ക്കുകയാണെന്നാണ്. 30,124.67 ഏക്കര്‍ സംസ്ഥാന വനഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിന് കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമേ കേരളത്തിലെ ആദിവാസി ഭൂമിപ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ആദ്യ ഗഡുവായി ആദിവാസികള്‍ക്ക ് വിതരണം ചെയ്യാനായി കുറച്ച് ഭൂമി സര്‍ക്കാര്‍ കണ്ടെത്തി കഴിഞ്ഞു. 1682.12 ഏക്കര്‍ ഭൂമിയാണ് വിതരണത്തിനായി തയ്യാറായിട്ടുള്ളതെന്ന് പിന്നോക്ക-പട്ടിക സമുദായക്ഷേമ മന്ത്രി ഡോ. എം.എ. കുട്ടപ്പന്‍ പറഞ്ഞു.
1773.46 ഏക്കര്‍ ഭൂമി വിതരണം ചെയ്യാനായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ നടക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ ഈ ഭൂമി വിതരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
കൊട്ടാരക്കര, കോഴിക്കോട് എന്നീ സ്ഥലങ്ങളിലാണ് ഭൂമി വിതരണത്തിന് തയ്യാറായിട്ടുള്ളത്. തിരുവനന്തപുരം, കോഴക്കോട് എന്നിവിടങ്ങളില്‍ വിതരണത്തിനായി റവന്യൂവകുപ്പ് ഭൂമി ഏറ്റെടുത്തുവരുന്നു.
കണ്ണൂരില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ളആറളം ഫാമില്‍ നിന്ന് 7612 ഏക്കര്‍ ഏറ്റെടുക്കാന്‍ നടപടികള്‍ നടക്കുന്നുണ്ട്. ഇതിന്റെ പകുതി ആദിവാസികള്‍ക്ക് നല്‍കാനാണ് ഉദ്ദേശം.












Click it and Unblock the Notifications