കേരളത്തില്‍ രണ്ട് ദിവസം ഹര്‍ത്താല്‍
കൊച്ചി: കേരളത്തിലെ കച്ചവടക്കാര്‍ രണ്ട് ദിവസം ഹര്‍ത്താല്‍ ആചരിയ്ക്കുന്നു. മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഈ ഹര്‍ത്താല്‍.
മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് എന്നീ ദിവസങ്ങളിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. എറണാകുളം മര്‍ച്ചന്റ്സ് യൂണിയനാണ് ഇത് അറിയിച്ചത്. വിവിധ കച്ചവട സമൂഹങ്ങളുടെ ആവശ്യം പരിഗണിച്ച് മൂല്യ വര്‍ദ്ധിത നികുതി നിയമത്തില്‍ വേണ്ട മാറ്റം വരുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.
കച്ചവടക്കാരേയും ഉപഭോക്താക്കളേയും ഈ നികുതി നിയമം ദോഷകരമായി ബാധിയ്ക്കുമെന്ന് സംഘടനാ നേതാക്കള്‍ അവകാശപ്പെട്ടു.
നിയമം ഉടനടി നടപ്പാക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്ന് വ്യാപാരികള്‍ പറഞ്ഞു.












Click it and Unblock the Notifications