ഹാന്‍സ് ബ്ലിക്സ് മുഖ്യ പരിശോധക സ്ഥാനം ഒഴിയുന്നു

ഐക്യരാഷ്ട്രസഭ: ഹാന്‍സ് ബ്ലിക്സ് ഐക്യരാഷ്ട്രസഭയുടെ മുഖ്യ ആയുധ പരിശോധക സ്ഥാനം ഒഴിയുന്നു. ജൂണിലാണ് ഈ സ്ഥാനത്തിന്റെ കാലാവധി അവസാനിയ്ക്കുന്നത്. പിന്നീട് ആസ്ഥാനത്ത് തുടരണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഒരു വര്‍ഷത്തിന് മുമ്പ് തന്നെ സ്ഥാനം ഒഴിയേണ്ടതായിരുന്നു. പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്നാണ് ആ സ്ഥാനത്ത് തുടര്‍ന്നത്. ജൂണിന് ശേഷം മുഖ്യ ആയുധ പരിശോധകന്റെ ആവശ്യം ഉണ്ടെങ്കിലും ആ സ്ഥാനത്ത് ബ്ലിക്സ് ഉണ്ടാവില്ല. ബ്ലിക്സിന്റെ വക്താവ് വെളിപ്പെടുത്തി. സ്വീഡന്‍ കാരനാണ് 74 കാരനായ ഹാന്‍സ് ബ്ലിക്സ്. ജാനുവരി 2000 മുതല്‍ ഈ സ്ഥാനത്ത് തുടരുകയാണ് ബ്ലിക്സ്.
കൂട്ടക്കൊലയ്ക്ക് കാരണമാകാവുന്ന ആയുധങ്ങള്‍ ഇറാഖിന്റെ പക്കല്‍ ഇല്ലെന്ന് 2003 ഫെബ്രുവരിയില്‍ ബ്ലിക്സിന്റെ പരിശോധകര്‍ പറഞ്ഞതുമുതല്‍ അദ്ദേഹത്തിനോട് യു എസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇറാഖ് അല്‍ സമൂദ് മിസ്സിലുകള്‍ നശിപ്പിയ്ക്കണമെന്ന ബ്ലിക്സിന്റെ ആവശ്യത്തിന് ഇറാഖ് വഴങ്ങിയതും പിന്നീട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി ഇറാഖില്‍ സൈനിക നടപടി വേണ്ടെന്ന് വിധി എഴുതിയതും യു എസിന് ഒട്ടും തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. ഇറാഖിലെ തന്റെ ജോലിയ്ക്കിടയില്‍ യു എസില്‍ നിന്ന് ഉണ്ടായ സമ്മര്‍ദ്ദം ബ്ലിക്സ് വകവച്ചിരുന്നില്ല. ഇത്തരം സമ്മര്‍ദ്ദങ്ങളില്‍ പ്രതിഷേധിച്ചാണ് ബ്ലിക്സ് സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതെന്ന് കരുതുന്നു.
ആഗോള സമാധാന ശ്രമത്തിന് ഏറ്റ മറ്റൊരു കനത്ത തിരിച്ചടിയായാണ് ബ്ലിക്സിന്റെ ഈ പ്രഖ്യാപനത്തെ പല രാജ്യങ്ങളും കാണുന്നത്.












Click it and Unblock the Notifications