കമ്പോളത്തില്‍ ആക്രമണത്തില്‍ 58 പേര്‍ മരിച്ചു

ബാഗ്ദാദ്: ഇറാഖിലെ ഒരു കമ്പോളത്തിന് നേരെ സഖ്യസേന നടത്തിയ മിസ്സില്‍ ആക്രമണത്തില്‍ 58 പേര്‍ മരിച്ചതായി ഇറാഖ് അധികൃതര്‍ വെളിപ്പെടുത്തി.
ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തില്ലെന്ന് വീണ്ടും വീണ്ടും സഖ്യസേന പറയുന്നുണ്ടെങ്കിലും അത് തെറ്റിച്ചുകൊണ്ട് ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയാണവര്‍.
ആക്രമണത്തില്‍ ഒട്ടേറെപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണം ഇനിയും കൂടുമെന്നാണ് കരുതുന്നത്. എത്രപേരാണ് മരിച്ചതെന്ന് സഖ്യസേനാ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മരിച്ചവരില്‍ ഏറെപേരും സ്ത്രീകളും കുട്ടികളുമാണ്. അല്‍ ജസീറ ടെലിവിഷന്‍ ഇതിന്റെ ദൃശ്യങ്ങള്‍ കാണിച്ചിരുന്നു.












Click it and Unblock the Notifications