Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈന്യനീക്കത്തിന് ആറ്ദിവസത്തേയ്ക്ക് അര്‍ധ വിരാമം

War on Iraq
മദ്ധ്യ ഇറാഖ്: തെക്ക് നിന്ന് ബാഗ്ദാദിലേയ്ക്കുള്ള യു എസ് സൈന്യത്തിന്റെ നീക്കം നാല് മുതല്‍ ആറ് ദിവസം നാലു മുതല്‍ ആറു ദിവസം വരെ നിര്‍ത്തിവയ്ക്കാന്‍ സൈനികരോട് അമേരിക്ക ആവശ്യപ്പെട്ടു.

എന്നാല്‍ വ്യോമാക്രമണം സഖ്യസേന തുടരും.

മുന്നേറുന്ന സൈന്യത്തിന് വേണ്ട സമയത്ത് പുതുതായി ചാര്‍ജ്ജ് ചെയ്ത ബാറ്ററികളും ഡീസലും എത്തിയ്ക്കാന്‍ ഇപ്പോള്‍ സൈന്യത്തിനാവുന്നില്ല. വൈദ്യുതിയുടെയും ഭക്ഷണത്തിന്റെയും അഭാവമാണ് ആക്രമണം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്താന്‍ കാരണം. ഇറാഖിന്റെ ശക്തമായ ആക്രമണവും യു എസ് സൈന്യത്തിന്റെ നീക്കത്തിന് തടസ്സമാവുന്നുണ്ട്. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് അമേരിക്ക ഉത്തരവിറക്കി. മാത്രമല്ല ഒരാഴ്ചയായി ബാഗ്ദാദിലേയ്ക്ക് നീങ്ങുന്ന പട്ടാളത്തിന് വിശ്രമവും ആവശ്യമാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ സൈന്യം വെറുതേയിരിയ്ക്കുമെന്ന് കരുതണ്ടെന്ന് യു എസ് വ്യക്തമാക്കിയിട്ടുണ്ട്.

ബാഗ്ദാദിലേയ്ക്ക് നീങ്ങുന്ന ഒരു സൈനിക സംഘത്തിന് ഭക്ഷണം എത്തിയ്ക്കാനാവത്ത സ്ഥിതിയും ഉണ്ടായിട്ടുണ്ട്.

ഇറാഖ് ഒളിപ്പോരിലൂടെ നശിപ്പിയ്ക്കുന്നത് യു എസ് സൈനികര്‍ക്ക് വേണ്ട സാധനങ്ങളാണ്. അതാണ് ഇത്തരത്തിലുളള ഒരു അര്‍ത്ഥ വിരാമം നടത്താന്‍ യു എസ് തയ്യാറാവുന്നത്. എന്നാല്‍ ബാഗ്ദാദിന്റെ 80 കിലോമീറ്റര്‍ വരെ അടുത്ത് എത്തിയ സൈനികര്‍ക്ക് 500 കിലോമീറ്റര്‍ അകലെയുള്ള കുവൈറ്റില്‍ നിന്ന് ഭക്ഷണം എത്തിയ്ക്കുന്നത് വിഷമമായതുകൊണ്ടാണ് ഈ അര്‍ത്ഥ വിരാമമെന്നാണ് യു എസ് ഭാഷ്യം.

എന്നാല്‍ വടക്കന്‍ ഇറാഖില്‍ ശക്തമായ വ്യോമാക്രമണം തുടരുമെന്ന് അമേരിക്ക അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+