സിറിയ ഇറാഖിന് ആയുധം നല്‍കുന്നു: യു എസ്

വാഷിംഗ്ടന്‍: ഇറാഖിനെ സിറിയ സഹായിയ്ക്കുന്നതായി യു എസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് ആരോപിയ്ക്കുന്നു. ഇറാഖിനെ ആയുധം നല്‍കി സഹായിയ്ക്കുന്നത് തുടരരുതെന്ന് സിറിയയ്ക്ക് താക്കീത് നല്‍കിയിരിയ്ക്കുകയാണ് യു എസ്.
രാത്രി കാണാന്‍ സഹായിയ്ക്കുന്ന കണ്ണടകളും മറ്റ് ആയുധ ഉപകരണങ്ങളും ഇറാഖിന് സിറിയ നല്‍കുന്നതായാണ് ആരോപണം. ഇറാഖിനെ സഹായിയ്ക്കുന്നത് തങ്ങള്‍ക്കെതിരായ നീക്കമായി കണക്കാക്കുമെന്നും റംസ്ഫെല്‍ഡ് പറയുന്നു. ഇത്തരം ആയുധം നല്‍കലിന് സിറിയയിലെ സര്‍ക്കാര്‍ ഉത്തരവാദിയായിരിയ്ക്കും. സിറിയയുടെ സഹായങ്ങല്‍ ഇറാഖിലെ യു എസ് സൈന്യത്തിന്റെ ജീവഹാനിയ്ക്ക് സഹായകമാവുകയാണ്. ഇത് കണ്ടിരിയ്ക്കാനാവില്ല. റംസ്ഫെല്‍ഡ് പറഞ്ഞു.
സിറിയയ്ക്ക് നേരെയും ആക്രമണമുണ്ടാവുമോയെന്ന ചോദ്യത്തിന് റംസ്ഫെല്‍ഡ് വ്യക്തമായ മറുപടി നല്‍കിയില്ല.
എന്നാല്‍ ഇത് യു എസ് സൈനികര്‍ക്ക് ഇറാഖില്‍ ഏറ്റ പരാജയത്തെ മൂടിവയ്ക്കാനുള്ള യു എസ് പ്രതിരോധ സെക്രട്ടറിയുടെ തന്ത്രം മാത്രമാണെന്നാണ് സിറിയയുടെ നിലപാട്. ഇറാഖില്‍ യു എസ് നടത്തുന്ന നരഹത്യയെ ന്യായീകരിയ്ക്കാനുള്ള തന്ത്രം കൂടിയാണിത്. സിറിയ പറയുന്നു.












Click it and Unblock the Notifications