യുദ്ധം നിര്‍ത്തണം: തുര്‍ക്കി

ബാഗ്ദാദ്: ഇറാഖിനെതിരായ യുദ്ധം ഉടനെ നിര്‍ത്തണമെന്ന് തുര്‍ക്കി. ഇവിടെ സമാധാനം അടിയന്തരമായി പുനസ്ഥാപിക്കണമെന്നും തുര്‍ക്കി ഭരണകൂടം ആവശ്യപ്പെട്ടു.
യുഎസ്-തുര്‍ക്കി ബന്ധം ഉലയുന്നതിന്റെ സൂചനയാണിതെന്ന് കരുതുന്നു. നേരത്തെ ഇറാഖിനെ ആക്രമിക്കാന്‍ യുഎസിന് സൈനികത്താവളം അനുവദിക്കാത്തതിനാല്‍ യുഎസിന് തുര്‍ക്കിയോട് എതിര്‍പ്പുണ്ടായിരുന്നു.
ഇതിന് പുറമെ തുര്‍ക്കി വടക്കന്‍ ഇറാഖിലേക്ക് നടത്തിയ സൈനിക നീക്കവും യുഎസിനെ ചൊടിപ്പിച്ചിരുന്നു. തുര്‍ക്കിയുടെ സൈനികനീക്കം അവസാനിപ്പിക്കാന്‍ തുര്‍ക്കിയ്ക്ക് യുഎസ് താക്കീത് നല്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications