രാജ്യസഭ: മുരളിയും ആന്റണിയും തീരുമാനിയ്ക്കും
തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്റ് കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെയും മുഖ്യമന്ത്രി എ.കെ. ആന്റണിയെയും ഏല്പിച്ചു. മാര്‍ച്ച് 30 ഞായറാഴ്ച കെ. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ കഴിവുതെളിയിച്ചവരെയാണ് സ്ഥാനാര്‍ത്ഥികളായി നിശ്ചയിക്കുക. ഹൈക്കമാന്റിന് ലിസ്റ് നല്കുന്നതിന് മുമ്പ് താനും മുഖ്യമന്ത്രിയും ഒരു വട്ടം കൂടി കേരളത്തിലെ നേതാക്കന്മാരെ കാണുമെന്ന് മുരളീധരന്‍ പറഞ്ഞു.
താനും ആന്റണിയും യോജിച്ച് തന്നെയാണ് നീങ്ങുന്നതും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തര്‍ക്കമോ അഭിപ്രായഭിന്നതയോ ഉണ്ടാകേണ്ട കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഒരു സീറ്റ് ഐ ഗ്രൂപ്പിന് വേണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ നല്കുന്ന ലിസ്റ് പരിശോധിച്ച ശേഷം ഹൈക്കമാന്റ് അന്തിമ തീരുമാനം എടുക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.
രണ്ട് രാജ്യസഭാ സീറ്റുകളും കോണ്‍ഗ്രസ് തന്നെ എടുക്കുമെന്നും ഇക്കാര്യം താന്‍ കെ.എം. മാണിയെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications