കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി വിമാനം നെടുമ്പാശേരിയില്‍ നിന്ന് യാത്ര തുടങ്ങി

  • By Staff
Google Oneindia Malayalam News

കൊച്ചി: സൗദി എയര്‍ലൈന്‍സ് വിമാനം കൊച്ചിയില്‍ നിന്നും യാത്ര തുടങ്ങി. ആഴ്ചയില്‍ രണ്ട് വിമാനങ്ങളാണ് കൊച്ചയില്‍ നിന്നുള്ളത്.

ഈ വിമാനം ഗള്‍ഫില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള വിനോദ യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ സഹായകമാവുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പ്രൊഫ. കെ. വി. തോമസ് പറഞ്ഞു. ഇനിയും കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ കൊച്ചിയിലേയ്ക്ക് വിമാന സര്‍വീസ് നടത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഏപ്രില്‍ 22 മുതല്‍ ശ്രീലങ്കന്‍ എയര്‍വേസിന്റെ വിമാനം യാത്ര തുടങ്ങും. കോലാലമ്പൂര്‍, ജക്കാര്‍ത്ത, ബാങ്കോക്ക് എന്നിവിടങ്ങളിലേയ്ക്ക് കൊച്ചിയില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങുന്നതാണ്.

സൗദി എയര്‍ലൈന്‍സ് ഇപ്പോള്‍ കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ രണ്ട് വിമാനങ്ങളാണ് തുടങ്ങുന്നതെങ്കിലും വൈകാതെ ഒരു വിമാനം കൂടി ഏര്‍പ്പെടുത്തും- സൗദി എയര്‍ലൈന്‍സിന്റെ ഇന്ത്യാ മാനേജര്‍ സാദ് എ. മൊഗാദം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X