മനുഷ്യബോംബാക്രമണം തുടരും: ഇറാഖ്

ബാഗ്ദാദ്: മനുഷ്യ ബോംബാക്രമണം തുടരുമെന്ന് ഇറാഖിന്റെ വൈസ് പ്രസിഡന്റ് താഹ യാസിന്‍ റമദാന്‍. മാര്‍ച്ച് 30 ഞായറാഴ്ച ഇറാഖി ടെലിവിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് മുസ്ലിം യുവാക്കള്‍ മനുഷ്യബോംബാകാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്. ആത്മഹത്യാസ്ക്വാഡുകളെ ഉപയോഗിച്ചുള്ള ആക്രമണം ഇനി ഇറാഖിന്റെ സൈനിക നയത്തിന്റെ ഭാഗമായിരിക്കും.- റമദാന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ആക്രമണം ഒരു തുടക്കം മാത്രമാണ്. കൂടുതല്‍ സന്തോഷകരമായ വാര്‍ത്തകള്‍ നിങ്ങള്‍ കേള്‍ക്കും. ഏകദേശം 4,000 അറബ് യുവാക്കള്‍ മനുഷ്യബോംബാകാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങളടുെ രാജ്യം കീഴടക്കാന്‍ വരുന്ന ശത്രുവിനെ ഏത് മാര്‍ഗ്ഗവും ഉപയോഗിച്ച് എതിര്‍ക്കും. - റമദാന്‍ പറഞ്ഞു.
അതേ സമയം മനുഷ്യബോംബാക്രമണത്തിന് തങ്ങളുടെ ആക്രമണത്തെ തടയാന്‍ കഴിയില്ലെന്ന് പെന്റഗണ്‍ അവകാശപ്പെട്ടു. പക്ഷെ സഖ്യസേനയ്ക്കിടയില്‍ ഇറാഖിന്റെ ഈ നീക്കം അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications