സേനയെ മടക്കിവിളിയ്ക്കൂ: ബ്രിട്ടീഷ് മന്ത്രി

ലണ്ടന്‍: ഇറാഖ് യുദ്ധത്തില്‍ പ്രതിഷേധിച്ച് രാജിവച്ച ബ്രിട്ടനിലെ മുതിര്‍ന്ന മന്ത്രി റോബിന്‍കുക്ക് യുദ്ധത്തിനെതിരെ പ്രചാരണം ശക്തമാക്കുന്നു. ബ്രിട്ടീഷ് സേനയെ ഉടനെ ഇറാഖില്‍ നിന്ന് മടക്കിവിളിക്കാന്‍ അദ്ദേഹം കഴിഞ്ഞ ദിവസം സണ്ടേ മിറര്‍ പത്രത്തിലെഴുതിയ ലേഖനത്തില്‍ ആവശ്യപ്പെട്ടു.
നമ്മുടെ സൈന്യം നാട്ടിലെത്തണം. അവര്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടും മുമ്പ് നാട്ടിലേക്ക് തിരിച്ചെത്തണം.- റോബിന്‍ കുക്ക് എഴുതി.
ബ്രിട്ടനും യുഎസും ഇറാഖിനെതിരെ യുദ്ധം തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പാണ് റോബിന്‍ കുക്ക് രാജിവച്ചത്. ഇറാഖിലെ ഇടപെടല്‍ തികഞ്ഞ അനീതിയും ക്രൂരവുമാണെന്നും റോബിന്‍ കുക്ക് പറഞ്ഞു.
ബുഷും യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡും എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ്. വളരെ വേഗം ഇറാഖിനെ കീഴടക്കാമെന്ന അവരുടെ മോഹം തകര്‍ന്നു. കാമ്പ് ഡേവിഡിന്റെ സുരക്ഷിതത്വത്തിലിരിക്കുന്ന ബുഷിനെ റോബിന്‍ കുക്ക് കളിയാക്കി. അതേ സമയം യുഎസ് സൈനികര്‍ മോശമായ രീതിയില്‍ ആസൂത്രണം ചെയ്ത യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.- റോബിന്‍ കുക്ക് പറഞ്ഞു.












Click it and Unblock the Notifications