തുര്‍ക്കി-യുഎസ് ധാരണ

അങ്കാര: തുര്‍ക്കിയും യുഎസും തമ്മില്‍ വടക്കന്‍ ഇറാഖിലെ എണ്ണപ്പാടങ്ങള്‍ സംബന്ധിച്ച് ധാരണയായി. വടക്കന്‍ ഇറാഖിലെ എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കാന്‍ തുര്‍ക്കി സൈന്യത്തെ അയയ്ക്കില്ലെന്ന് തുര്‍ക്കി ഭരണകൂടം യുഎസിനെ അറിയിച്ചു.
മറ്റ് സുരക്ഷാപ്രതിസന്ധികളോ അഭയാര്‍ത്ഥി പ്രശ്നങ്ങളോ ഇല്ലെങ്കില്‍ യാതൊരു കാരണവശാലും തുര്‍ക്കി സൈന്യത്തെ വടക്കന്‍ ഇറാഖിലേക്ക് അയയ്ക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഇറാഖിലെ സമ്പന്നമായ എണ്ണപ്പാടങ്ങളാണ് വടക്കന്‍ ഇറാഖിലെ കിര്‍കുക്കിലുള്ളത്. ഈ പ്രദേശത്തില്‍ എന്നും തുര്‍ക്കിക്ക് നോട്ടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കിര്‍കുക്ക് പിടിക്കാന്‍ തുര്‍ക്കി സേനയെ അയയ്ക്കുമെന്ന വാര്‍ത്താ യുഎസിനെ അമ്പരപ്പിച്ചിരുന്നു. ഇപ്പോള്‍ തുര്‍ക്കി ഈ പദ്ധതിയില്‍ നിന്നും പിന്‍മാറിയെന്നത് യുഎസിന് ആശ്വാസമായി.
അതേ സമയം ഇറാഖിലെ കുര്‍ദ്ദുകളെ അടിച്ചമര്‍ത്താനും അഭയാര്‍ത്ഥി പ്രവാഹം തടയാനും വേണ്ടിവന്നാല്‍ വടക്കന്‍ ഇറാഖിലേക്ക് സേനയെ അയയ്ക്കുമെന്നും തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്. കുര്‍ദ്ദുകള്‍ കിര്‍കുക്കിലെ എണ്ണപ്പാടങ്ങള്‍ കയ്യടക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കുമെന്നും തുര്‍ക്കി അറിയിച്ചു.












Click it and Unblock the Notifications