അയോദ്ധ്യ: സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി
ദില്ലി: അയോദ്ധ്യയിലെ തര്‍ക്ക ഭൂമിയില്‍ മത ചടങ്ങുകള്‍ നടത്താനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
തര്‍ക്കരഹിതഭൂമിയില്‍ മതചടങ്ങുകള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതാണ് കോടതി തള്ളിയത്. 67 ഏക്കര്‍ പ്രദേശത്തില്‍ 2.77 ഏക്കര്‍ തര്‍ക്ക പ്രദേശത്ത് ചടങ്ങ് നടത്താന്‍ പാടില്ലെന്ന വിധി റദ്ദ് ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.
അഞ്ച് ജഡ്ജിമാര്‍ അടങ്ങുന്ന ഭരണഘടനാ ബഞ്ചാണം ഈ ഉത്തരവിട്ടത്. അലഹബാദ് കോടതി ഇത് സംബന്ധിച്ച കേസില്‍ അവസാന തീര്‍പ്പ് എടുക്കുന്നതുവരെ സുപ്രീം കോടതി 2002 മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിധി പ്രസക്തമായിരിയ്ക്കുമെന്നാണ് കോടതി 2003 മാര്‍ച്ച് 31 ന് വിധിച്ചത്.
മത സൗഹാര്‍ദ്ദം നിലനിറുത്തുക മാത്രമല്ല ഈ വിധിയുടെ ഉദ്ദേശം. നിയമ പരമായ നിബന്ധനകള്‍ പാലിയ്ക്കാന്‍ കൂടിയാണ് ഈ വിധി. കോടതി വ്യക്തമാക്കി.












Click it and Unblock the Notifications