അയോധ്യ: കേന്ദ്രവും വിഎച്ച്പിയും ഉരസുന്നു
ദില്ലി: തങ്ങളെ അധികാരത്തിലെത്തിച്ച അയോധ്യപ്രശ്നം തന്നെ ബിജെപി സര്‍ക്കാരിന് കണ്ണിലെ കരടാവുന്നു. അയോധ്യയിലെ 67 ഏക്കര്‍ വരുന്ന തര്‍ക്ക രഹിത ഭൂമി മതകാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് മാര്‍ച്ച് 31 തിങ്കളാഴ്ച സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചതാണ് കേന്ദ്രസര്‍ക്കാരിന് തലവേദനയായിരിക്കുന്നത്.
എന്തു വിലകൊടുത്തും അയോധ്യയില്‍ ക്ഷേത്രം പണിയുമെന്ന് ബിജെപി നേതാവ് അശോക് സിംഗാള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരോടും മതേതരവാദികളോടും നേരിട്ട് യുദ്ധം ചെയ്യാന്‍ സമയമായെന്നാണ് കോടതിവിധി പുറത്തുവന്നയുടന്‍ മറ്റൊരു വിഎച്ച്പി നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍ അഭിപ്രായപ്പെട്ടത്.
അതേ സമയം അയോധ്യ പ്രശ്നത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് കേന്ദ്രനിയമമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. മാര്‍ച്ച് 31 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇക്കാര്യം അറിയിച്ചത്.
തര്‍ക്ക രഹിതസ്ഥലത്ത് യാതൊരു ഇടപെടലും പാടില്ലെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കേന്ദ്രസര്‍ക്കാരും വിഎച്ച്പിയും തമ്മില്‍ കുറെക്കാലമായി അയോധ്യയെച്ചൊല്ലി ഉണ്ടായിരുന്ന തര്‍ക്കം മറനീക്കി പുറത്തുവരുമെന്ന് ഉറപ്പായി.












Click it and Unblock the Notifications