Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രികാ സമര്‍പ്പണം: തിര. കമ്മിഷന്‍ പുതു നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ദില്ലി: തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനായി പത്രിക സമര്‍പ്പിയ്ക്കുമ്പോള്‍ പാലിയ്ക്കേണ്ട നിബന്ധനകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ നിബന്ധനകള്‍. പത്രിക സമര്‍പ്പിയ്ക്കുന്ന സ്ഥാനാര്‍ത്ഥി തന്റെ പേരിലുണ്ടായിരുന്ന ക്രിമിനല്‍ കേസുകള്‍, തന്റെ ആസ്തി ബാദ്ധ്യതകള്‍, വിദ്യാഭ്യാസ യോഗ്യത എന്നിവയാണ് വെളിപ്പെടുത്തേണ്ടത്.

ഏപ്രില്‍ മാസത്തില്‍ മുന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്ക് കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമാണ്.

കമ്മിഷന്‍ നിര്‍ദ്ദേശിയ്ക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു സത്യവാങ്മൂലം വഴി വ്യക്തമാക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍ ചെയ്യേണ്ടത്. നോട്ടറി പബ്ലിക്കോ ഒന്നാം ക്ലാസ് മജിസ്ട്രേട്ടോ ഹൈകോടതി നിയമിയ്ക്കുന്ന കമ്മിഷണര്‍ ഓഫ് ഓത്ത്സോ ആണ് ഈ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കുമ്പോഴാണ് ഇത് ചെയ്യേണ്ടത്. ഈ സത്യവാങ്മൂലം നല്‍കാതിരിയ്ക്കുന്നത് സൂപ്രീം കോടതി വിധിയുടെ ലംഘനമായി കണക്കാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു. മാത്രമല്ല നാമനിര്‍ദ്ദേശ പത്രിക തള്ളാനും ഇത് കാരണമാവും.

ഇങ്ങനെ സ്ഥാനാര്‍ത്ഥി സമര്‍പ്പിയ്ക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും ഉദ്ദേശിയ്ക്കുന്നുണ്ട്. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഇതിന്റെ പകര്‍പ്പ് കിട്ടും. ഒരു സ്ഥാനാര്‍ത്ഥി നല്‍കുന്ന സത്യവാങ്മൂലത്തിനെ ചോദ്യം ചെയ്യുന്ന മറ്റൊരു സത്യവാങ്മൂലം എതിര്‍ സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തി നല്‍കുകയാണെങ്കില്‍ അതും എല്ലാപേര്‍ക്കും ലഭ്യമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്ദേശിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+