കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോദ്ധ്യ: ഉത്ഖനനം നിറുത്താനാവില്ലെന്ന് സുപ്രീം കോടതി

  • By Staff
Google Oneindia Malayalam News

ദില്ലി: കോടതി ഉത്തരവിനെ തുടര്‍ന്ന് അയോദ്ധ്യയില്‍ നടത്തുന്ന ഉത്ഖനനം നിറുത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രീം കോടതി തള്ളി.

അയോദ്ധ്യയില്‍ ഉത്ഖനനം നടത്താനായി അലഹബാദ് ഹൈകോടതി ഇറക്കിയ ഉത്തരവ് സ്റെ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നവേദ് യാര്‍ ഖാന്‍ നല്‍കിയ ഹര്‍ജ്ജിയാണ് കോടതി തള്ളിയത്. ഉത്ഖനനം നിറുത്തി വയ്ക്കാന്‍ പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജ്ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ് രാജേന്ദര്‍ ബാബു, ജി പി മാഥുര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈ കോടതി ഉത്തരവിനെതിരെ റിട്ട് ഹര്‍ജ്ജികള്‍ പരിഗണിയ്ക്കാന്‍ കഴിയില്ലെന്നും കേസ് തള്ളക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

ഉത്ഖനനം നടത്താന്‍ ഉത്തരവിടുക വഴി ഹൈകോടതി ഒരു മുസ്ലിം എന്ന നിലയില്‍ തന്റെ മൗലികാവകാശങ്ങളെ ചോദ്യം ചെയ്തിരിയ്ക്കുകയാണെന്ന് ഖാന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X