നേരിട്ടുള്ള യുദ്ധത്തിന് നേരമായി: വിഎച്ച്പി
ദില്ലി: അയോധ്യപ്രശ്നത്തില്‍ മതേതരവാദികളൊട് നേരിട്ട് യുദ്ധം തുടങ്ങാന്‍ നേരമായെന്ന് വിഎച്ച്പി വൈസ് പ്രസിഡന്റ് ആചാര്യ ഗിരിരാജ് കിഷോര്‍. അയോധ്യാപ്രശ്നത്തില്‍ രണ്ടാംഘട്ട സമരം ഈ ആഴ്ച തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കരഹിതഭൂമിയില്‍ മതപരമായ ചടങ്ങുകള്‍ക്കുള്ള സ്റേ ഒഴിവാക്കാന്‍ തയ്യാറാവാത്ത സുപ്രീം കോടതി വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഈ വിധി രാമക്ഷേത്രത്തിന്റെ എതിരാളികളോടും മതേതരവാദികളൊടും ഏറ്റുമുട്ടാനുള്ള വാതിലുകള്‍ തുറന്നിരിക്കുകയാണ്.- ആചാര്യ ഗിരിരാജ് കിഷോര്‍ പറഞ്ഞു.
രാമക്ഷേത്രനിര്‍മ്മാണത്തിന് ഇനി സ്വന്തം നിലയില്‍ ശ്രമിക്കുമെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി അശോക് സിംഗാള്‍ വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിക്കാത്ത ഒരു പാര്‍ട്ടിയും അടുത്ത തിരഞ്ഞെടുപ്പിനെ അതിജീവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications