സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്കിയില്ല
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ചിനോടനുബന്ധിച്ച് അറസ്റിലായ 183 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്കിയില്ല. മാര്‍ച്ച് 17 മുതല്‍ ജയിലില്‍ കഴിയുന്ന ഇവരുടെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.
മാര്‍ച്ച് 31 ചൊവാഴ്ച തിരുവനന്തപുരം ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇവരുടെ റിമാന്റ് കാലാവധി നീട്ടിയത്. കലാപം, തീവയ്പ്, പൊലീസ്കാര്‍ക്ക് നേരെയുളള വധശ്രമം എന്നീ കുറ്റങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മൂന്ന് ക്രിമിനല്‍ കേസുകള്‍ കൂടി ഇവര്‍ക്കെതിരെ പൊലീസ് പുതുതായി ചുമത്തിയതായി പറയുന്നു. ഇതാണ് കോടതി ജാമ്യം അനുവദിക്കാതിരിക്കാന്‍ കാരണമായത്.
സിപിഎം പ്രവര്‍ത്തകര്‍ തങ്ങളെ വധിക്കാന്‍ ശ്രമിച്ചതായി ചില പൊലീസുകാര്‍ വ്യക്തിപരമായി പരാതി നല്കുകയും ചെയ്തു. ഈ പൊലീസുകാരും ചൊവാഴ്ച കോടതിയില്‍ ഹാജരായിരുന്നു.
എന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം നിഷേധിക്കാനാണ് പൊലീസിന്റെ ഈ തന്ത്രമെന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു. കോടതിയില്‍ നൂറുകണക്കിന് സിപിഎം അനുഭാവികളും പ്രവര്‍ത്തകരും എത്തിയിരുന്നു. കനത്ത പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.












Click it and Unblock the Notifications