നാളെ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല
തൃശൂര്‍: മാര്‍ച്ച് 31 രാത്രി 12 മണിമുതല്‍ 24 മണിയ്ക്കൂര്‍ നേരം കേരളത്തില്‍ ഒരു പെട്രോള്‍ പമ്പും പ്രവര്‍ത്തിയ്ക്കില്ല. വ്യാപാരി വ്യവസായികളുടെ സംഘടനയുടെ ചില വിഭാഗം പണിമുടക്കുന്നതിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് ഈ പണിമുടക്ക്.
ഏപ്രില്‍ ഒന്നിന് കേരളത്തില്‍ കടകളും പെട്രോള്‍ ബങ്കുകളും തുറക്കാതിരിയ്ക്കാനാണ് സാദ്ധ്യത. കടകള്‍ അടച്ചിടാന്‍ ആഹ്വാനം ചെയ്ത നസിറുദ്ദീന്‍ ഏപ്രില്‍ ഒന്നിന് ബസ്സുകളും ഓടില്ലെന്നാണ് പറയുന്നത്.












Click it and Unblock the Notifications