Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം: കടകള്‍ അടഞ്ഞുകിടക്കുന്നു

കൊച്ചി: വ്യാപാരി വ്യവസായികള്‍ ഹര്‍ത്താല്‍ ആചരിയ്ക്കുന്നതിനാല്‍ കേരളത്തില്‍ കടകള്‍ പലതും അടഞ്ഞുകിടക്കുകയാണ്. മാര്‍ച്ച് 31 തിങ്കളാഴ്ചയും ഏപ്രില്‍ ഒന്ന് ചൊവാഴ്ചയുമാണ് ഹര്‍ത്താല്‍.

ഇതേ ദിവസങ്ങളില്‍ തന്നെ ഹോട്ടല്‍ ഉടമകളും പണിമുടക്കാന്‍ തീരുമാനിച്ചതിനാല്‍ ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്.

നസിറുദ്ദീന്റെ നേതൃത്ത്വത്തിലുള്ള വ്യാപാരി സംഘടനയാണ് പണിമുടക്കുന്നത്. ഈ ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് എതിര്‍ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാരികള്‍ അല്ലാത്തവരെ കൂട്ടുപിടിച്ച് നസിറുദ്ദീനും സംഘവും ഹര്‍ത്താര്‍ അടിച്ചേല്പിയ്ക്കുയാണെന്നാണ് എതിര്‍ സംഘടന പറയുന്നത്.

വ്യാപാരി വ്യവസായികളുടെ പണിമുടക്കാണ് ഈ രണട് ദിവസം അതുകൊണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വാഹന ഗതാഗതത്തിന് തടസമിലല്ല.

മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് കട ഉടമകള്‍ പണിമുടക്കുന്നത്. എന്നാല്‍ ഹോട്ടല്‍ ഉടമകള്‍ പണിമുടക്കുന്നത് വ്യത്യസ്ഥ കാരണത്തിനാണ്. ഹോട്ടല്‍ വ്യവസായം സംബന്ധിച്ച് സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ഹോട്ടലുകള്‍ അടച്ചിടുന്നതെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റോറന്റ് അസോസിയേഷന്‍ പറയുന്നത്. പി.എഫ് നിയമങ്ങള്‍, കെട്ടിടവാടക നിയമം, എല്ലാമാസവും ഒന്നാം തീയതി ബാര്‍ ഹോട്ടലുകള്‍ അടച്ചിണമെന്ന നിര്‍ദ്ദേശം തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാരുമായി ഹോട്ടല്‍ വ്യവസായികള്‍ക്ക് അഭിപ്രായ വ്യത്യാസമുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+