വ്യാപാരി സമരം തിരുവനന്തപുരത്ത് ഭാഗികം
തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ കടയടപ്പ് സമരം തിരുവനന്തപുരത്ത് ഭാഗികം.
ചാലക്കമ്പോളമുള്‍പ്പെടെ ജില്ലയില്‍ എല്ലായിടത്തും ഭാഗികമായി പ്രവര്‍ത്തിക്കുന്നു. മാര്‍ച്ച് 31 തിങ്കളാഴ്ച കടകള്‍ അടപ്പിക്കാനെത്തിയ വ്യാപാരിവ്യവസായി ഏകോപന സമിതി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനപ്രസിഡന്റ് ടി. നാസറുദ്ദീനോട് എതിര്‍പ്പുള്ള വ്യാപാരി വ്യവസായ സമിതിയുടെ ശക്തികേന്ദ്രം കൂടിയാണ് തിരുവനന്തപുരം. വ്യാപാരി വ്യവസായ സമിതി കടയടപ്പ് സമരത്തിലില്ല.
കടയടപ്പ് സമരത്തിന്റെ ഭാഗമായി രാവിലെ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവര്‍ത്തകര്‍ പാളയത്ത് നിന്നും സെക്രട്ടേറിയറ്റ് നടയിലേക്ക് പ്രകടനം നടത്തി. നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ 48 മണിക്കൂര്‍ നേരത്തെ ഉപവാസം തുടങ്ങി.












Click it and Unblock the Notifications