ബാഗദാദില്‍ കനത്ത ബോംബാക്രമണം

തെക്കന്‍ ഇറാഖ്: സഖസേന ബാഗ്ദാദില്‍ കനത്ത ബോംബാക്രമണം മാര്‍ച്ച് 31 തിങ്കളാഴ്ചയും തുടരുകയാണ്.
ബാഗ്ദാദിലേയ്ക്ക് ആഹാര സാധനങ്ങളും മറ്റും ഇറാഖ്കാര്‍ കൊണ്ടുവരുന്ന വഴി അടയ്ക്കാനുള്ള ശ്രമത്തിലാണ് സഖ്യസേന. 100 ലേറെ ഇറാഖ് സൈനികരെ കൊന്നതായും 50 ാളെ പേരെ തടവുകാരായി പിടിച്ചതായും സഖ്യസേനാ വക്താക്കള്‍ അവകാശപ്പെട്ടു.
ബാഗ്ദാദിന് നേരെ ഒരേസമയം മൂന്ന് യുദ്ധ വിമാനങ്ങളാണ് തിങ്കളാഴ്ച ബോംബ് വര്‍ഷിച്ചത്. ബി ഒന്ന്, ബി രണ്ട്, ബി 52 വിമാനങ്ങള്‍ ഒരേ സമയം ഒരേ ലക്ഷ്യത്തിലേയ്ക്ക് ആക്രമണം നടത്തുന്നത് ഇതാദ്യമായാണെന്നാണ് സഖ്യസൈന്യം അവകാശപ്പെടുന്നത്.
തെക്കന്‍ ഇറാഖില്‍ ഷിയാ മുസ്ലിംങ്ങള്‍ സഖ്യസൈന്യത്തെ വരവേല്ക്കുമെന്നാണ് കരുതിയിരുന്നത്. ഇത് സഖ്യസേനയുടെ മുന്നേത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യുദ്ധം പന്ത്രണ്ടാം ദിവസത്തിലെത്തിയപ്പോള്‍ സഖ്യസേന ബാഗ്ദാദിന്റെ തെക്ക് തയ്യാറാക്കിയ പദ്ധതികള്‍ പൊളിഞ്ഞതിന്റെ വിഷമത്തിലാണ്. അതിനിടെയാണ് ഇറാഖ് അപ്രതീക്ഷിതമായി ചാവേറാക്രമണങ്ങള്‍ നടത്തിയത്. ഇപ്പോള്‍ സൈനികരില്‍ ആത്മ വിശ്വാസം നിറയ്ക്കാനുള്ള ശ്രമങ്ങളാണ് യു എസ് സൈന്യം നടത്തുന്നത്. പ്രതീക്ഷിയ്ക്കാത്ത തിരിച്ചടി നേരിടേണ്ടി വന്നതും പ്രതീക്ഷിച്ച വിജയം നേടാനാവാത്തതുമാണ് യു എസ് സൈനികരെ വിഷണ്ണരാക്കിയിരിയ്ക്കുന്നത്.
വിവിധ അറബ് രാജ്യങ്ങളില്‍ നിന്ന് 4000 ത്തിലേറെ ചാവേര്‍ പടയാളികള്‍ ഇറാഖിലെത്തിയിട്ടുണ്ടെന്ന ഇറാഖിന്റെ വെളിപ്പെടുത്തല്‍ യു എസ് സൈനികര്‍ ഭീതിയോടെയാണ് കേട്ടത്. ഇതുവരെ 38 യു എസ് സൈനികരും 23 ബ്രിട്ടീഷ് സൈനികരും മരിച്ചതായാണ് സഖ്യ സേനയുടെ കണക്ക്. എന്നാല്‍ തങ്ങളുടെ പക്ഷത്തെ നാശത്തെ എപ്പോഴും കുറച്ച് മാത്രം പുറത്ത് വിടുന്നത് സഖ്യസേനയുടെ പതിവായതുകൊണ്ട് യഥാര്‍ത്ഥ ആള്‍നാശം ഇതിനേക്കാള്‍ കൂടുതലാണെന്ന് വേണം കരുതാന്‍.












Click it and Unblock the Notifications